'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?'; പരിഹാസവുമായി ജോയ് മാത്യു

Published : Aug 16, 2025, 02:56 PM IST
Joy mathew and vinayakan

Synopsis

വിനായകൻ പങ്കുവെച്ച പോസ്റ്റുകൾ കവിതയാണെന്ന താരത്തിന്റെ വിശദീകരണത്തെയാണ് ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വിനായകൻ പങ്കുവെച്ച അധിക്ഷേപ പോസ്റ്റുകൾക്ക് പരിഹാസവുമായി ജോയ് മാത്യു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയുമടക്കം അധിക്ഷേപിച്ച് വിനായകൻ പങ്കുവെച്ച പോസ്റ്റുകൾ കവിതയാണെന്ന താരത്തിന്റെ വിശദീകരണത്തെയാണ് ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്. വിനായകന്റെ കവിത പാഠപുസ്തകത്തിലും കവിത കണ്ടെത്തിയ ഇൻസ്പെക്ടറുടെ കാവ്യഭാവന തിരിച്ചറിഞ്ഞ് അയാളെ പാഠപുസ്തക കമ്മിറ്റിയിലും ഉൾപ്പെടുത്തേണ്ടതല്ലേ എന്നുമാണ് ജോയ് മാത്യു പറയുന്നത്.

"വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ? കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ?" ജോയ് മാത്യു കുറിച്ചു. 'അമ്മ'യിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അധിക്ഷേപ പോസ്റ്റുകൾ ചൂണ്ടിക്കാണിച്ച് വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്. എന്നാൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിട്ടയച്ചത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്, സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി
യാഷ് ചിത്രം 'ടോക്‌സികിൽ' കിയാര അദ്വാനിയും; ക്യാരക്ടർ പോസ്റ്റർ പുറത്ത്