കസബ വിവാദത്തില്‍ ജോയ് മാത്യൂവിന്‍റെ പ്രതികരണം

Published : Dec 21, 2017, 04:27 PM ISTUpdated : Oct 05, 2018, 01:14 AM IST
കസബ വിവാദത്തില്‍ ജോയ് മാത്യൂവിന്‍റെ പ്രതികരണം

Synopsis

കോഴിക്കോട്: കസബ വിവാദത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ല. മറിച്ച് അവരുടെയുള്ളില്‍ കിടക്കുന്ന മമ്മൂക്ക എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്. 

അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റര്‍ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്. അതല്ലേ അതിന്റെയൊരു അന്തസ്-ജോയ് മാത്യു ചോദിച്ചു. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.  

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക്‌ തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കിൽ എന്ത്‌ കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മുട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‌- 

തല്ലെ അതിന്റെയൊരു അന്തസ്സ്‌-  വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ ഞാൻ കണ്ടിട്ടില്ല- അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ  ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി