അടിയന്തരമായി ജനറൽ ബോഡി വിളിക്കണം; 'അമ്മ'ക്ക് ജോയ് മാത്യുവിന്‍റെ കത്ത്

Web Desk |  
Published : Jun 30, 2018, 04:24 PM ISTUpdated : Oct 02, 2018, 06:44 AM IST
അടിയന്തരമായി ജനറൽ ബോഡി വിളിക്കണം; 'അമ്മ'ക്ക് ജോയ് മാത്യുവിന്‍റെ കത്ത്

Synopsis

'അമ്മ'ക്ക് ജോയ് മാത്യുവിന്‍റെ കത്ത് 

താരസംഘടന  'അമ്മ'ക്ക് ജോയ് മാത്യുവിന്‍റെ കത്ത്. അടിയന്തരമായി ജനറൽ ബോഡി വിളിക്കണമെന്ന്  ജോയ് മാത്യു കത്തിലൂടെ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചർച്ച ചെയ്യണം.  താൻ എഴുതുന്ന മൂന്നാമത്തെ കത്താണ് ഇത്. രണ്ടു കത്തിനും മറുപടി നൽകിയില്ല. നടി ആക്രമിക്കപെട്ടപ്പോൾ   ആദ്യ കത്ത് എഴുതി എന്നും ജോയ് മാത്യു പറഞ്ഞു. 

അതേസമയം,  'അമ്മ'ക്കെതിരെ പുതിയ വിമര്‍ശനവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി.  സംഘടനയില്‍ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് നടി പാര്‍വതി പറഞ്ഞു. എന്നാല്‍ തന്നെ നോമിനേഷൻ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. പദ്മപ്രിയയും മത്സരിക്കാൻ താത്പര്യം കാണിച്ചു. എന്നാൽ തങ്ങള്‍ ഇന്ത്യക്ക് പുറത്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പിന്തിരിപ്പിച്ചത്. പുതിയ ഭാരവാഹികൾ ആരുടെയോ നോമിനികളാണ്. സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി ആരോപിച്ചു.

അമ്മക്കെതിരെ ഷമ്മി തിലകനും രംഗത്തെത്തി. തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നല്‍കി. അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയിലെ പുഴുക്കുത്തുകള്‍ക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയര്‍ത്തിയതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

അമ്മയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി‍. 'അമ്മ'യുടെ നിലപാട് തെറ്റാണ്. അതിനർത്ഥം അതിൽ ഉൾപ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല. അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല. ഇതിന്റെ പേരില്‍ മോഹൻലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും ഈ വിഷയത്തിലെ സി.പി.എം നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി  വച്ച നടിമാരുടെ നടപടി ധീരമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം.ഹസനും പറഞ്ഞു. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സിപിഎമ്മിന്.  ദിലീപിനെ തിരിച്ചെടുക്കാന്‍ മുന്നില്‍ നിന്നത് ഇടത് ജനപ്രതിനിധികള്‍. സിപിഎമ്മിന്‍റെത് ഇരട്ടത്താപ്പെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, താരസംഘടന അമ്മയിൽ നിന്നും രാജിവെച്ച നടിമാരെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരെയും വിമർശിക്കുന്ന  കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ ശബ്ദരേഖ പുറത്തുവന്നു. രാജിവെച്ചവർ അമ്മയിൽ കുഴപ്പം ഉണ്ടാക്കുന്നവരാണെന്നും ടിവിയിൽ പേര് വരാനാണ് രാഷ്ട്രീയക്കാർ ഇവരെ പിന്തുണക്കുന്നതെന്നും ഗണേഷ് കുറ്റപ്പെടുത്തി. ഇടവേള ബാബുവുമായുളള ശബ്ദസന്ദേശം തന്‍റേത് തന്നെയെന്ന് കെ.ബി. ഗണേഷ് കുമാര്‍  സ്ഥിരീകരിക്കുകയും ചെയ്തു. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതിഫലമല്ല, കാരണം ആ വിഗ്ഗ്? അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിനെതിരെ നിര്‍മ്മാതാവ്; 'ദൃശ്യം 3' ല്‍ പകരം നടനെ തീരുമാനിച്ചു
വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു