
മുംബൈ: ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ദീര്‍ഘനാളത്തെ ആകാംഷയാണ് ഇന്നലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ അവസാനിച്ചത്. കണ്ണും നട്ടിരുന്ന ആരാധകര്‍ക്ക് മുന്നിലെ സ്‌റ്റേജിലേക്ക് കനേഡിയന്‍ പോപ്പ്താരം ജസ്റ്റിന്‍ ബീബര്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് ഇടിമിന്നലാകുകയും ചെയ്തു. കാണികള്‍ക്കിടയില്‍ ആലിയാഭട്ട്, മലൈക്ക അറോറ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അര്‍ബാസ് ഖാന്‍, അര്‍ജുന്‍ ബില്ലാനി തുടങ്ങി ബോളിവുഡിലെയും ടെലിവിഷനിലെയും പ്രമുഖര്‍ വേറെയും. എന്നാല്‍ വേദി വിട്ട എല്ലാര്‍ക്കുമൊന്നും പരിപാടി തൃപ്തിയായില്ല.
പരിപാടിക്കായി വെറുതേ സമയം കളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ മുന്‍ ബോളിവുഡ് നായിക സോണാലി ബാന്ദ്രെ കുറിച്ചത്. കുട്ടികളുമായി പരിപാടിക്ക് സോണാലി പോയിരുന്നു. നിരാശയോടെയാണ് താന്‍ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം വിട്ടതെന്നും അവര്‍ പറഞ്ഞു. പരിപാടിക്ക് പോകുന്നത് അമ്മയുടെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്നും മക്കള്‍ക്ക് താരം പാട്ടുപാടുമ്പോള്‍ സാക്ഷിയാകണമെന്ന് പറഞ്ഞെന്നും നേരത്തേ സോണാലി ബാന്ദ്ര കുറിച്ചിരുന്നു.
അതേസമയം പോപ്പ് താരത്തിന്‍റെ പരിപാടിയുടെ സംഘാടകരായ വിസ്‌ക്രാഫ്റ്റ് താരത്തിന്റെ നെഗറ്റീവ് കമന്റിന് മറുപടിയും പറഞ്ഞിട്ടുണ്ട്. താങ്കളുടെ ഇത്തരത്തിലുള്ള വര്‍ത്തമാനത്തിന് നന്ദി എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മറുപടി. പരിപാടിയെയും സംഘാടനത്തെയും വിമര്‍ശിച്ച് സോണാലി മാത്രമല്ല എത്തിയിട്ടുള്ളത്. ബിപാഷാ ബസുവും നിരാശയോടെയാണ് മടങ്ങിയത്.
പരിപാടിക്ക് എത്തിയ ബിപാഷയും ഭര്‍ത്താവ് കരണും പരിപാടിതുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ മടങ്ങി. ഇത്രയും ജനക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അതുകൊണ്ടു തന്നെ ബോഡിഗാര്‍ഡുകളെ കൂടാതെയാണ് വന്നതെന്നും ബിപാഷ വ്യക്തമാക്കി.
ഇത്രയും വലിയ ജനക്കൂട്ടത്തിനിടയില്‍ മതിയായ സുരക്ഷിതത്വം കിട്ടില്ലെന്ന് പറഞ്ഞാണ് താര ദമ്പതികള്‍ മടങ്ങിയത്. പരിപാടി കാണാനായില്ലെങ്കിലും ഒരുമിച്ച അല്‍പ്പം സമയം ചെലവഴിക്കാന്‍ ഇരുവര്‍ക്കുമായി. ഒരു മിച്ച് ഡിന്നര്‍ ചെലവഴിക്കുന്നതിന്റെ ചിത്രം താരം പിന്നീട് പോസ്റ്റ് ചെയ്തു.
അതേസമയം ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് പോപ്പ് താരം പിന്നീട് സ്വന്തം പേജില്‍ വാക്കുകളിട്ടു. നിങ്ങള്‍ മഹത്തരമായിരുന്നെന്നും ഇന്ത്യയിലേക്ക് ഇനിയും വരാന്‍ താല്‍പ്പര്യം ഉണ്ടെന്നും എല്ലാവര്‍ക്കും നന്ദിയെന്നും പരിപാടിയുടെ അനേകം ചിത്രങ്ങളോടെ താരം വിവിധ പോസ്റ്റുകള്‍ നടത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ