
സെന്‍സര്‍ വിലക്ക് പിന്നിട്ടെത്തിയ ജയന്‍ ചെറിയാന്റെ കാ ബോഡിസ്കേപ്സിന് രാജ്യാന്തരചലചിത്ര മേളയില്‍ മികച്ച പ്രതികരണം. മേളയുടെ ആറാം ദിനം എല്ലാ തിയേറ്ററുകളിലും നല്ലതിരക്കാണ്. ഉദ്ഘാടനം ചിത്രം പാർട്ടിംഗിന്റെ രണ്ടാമത്തെ പ്രദർശനം വൈകീട്ട് നടക്കും.
സെന്‍സര്‍ഷിപ്പ് വിവാദങ്ങളും കോടതി വിലക്കുമെല്ലാം മറികടന്നാണ് ജയൻ ചെറിയാന്റെ കാ ബോഡിസ്കേപ്സ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. സ്വവർഗ്ഗ പ്രണയം ചിത്രീകരിച്ച സിനിമയ്‍ക്കു സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. മേളയിൽ പ്രദർശിപ്പിക്കാനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയുമായാണ് ചിത്രമെത്തിയത്.ആദ്യ സിനിമ പാപ്പിലിയോ ബുദ്ധ പോലെ രണ്ടാം സിനിമയും വിവാദത്തിലായതിൽ സംവിധായകന് ആശങ്കയില്ല.
കുടിയേറ്റം പ്രമേയമായ ഉദ്ഘാടനം പാര്‍ട്ടിംഗിന്റെ രണ്ടാം പ്രദര്‍ശനമാണ് ആറാം ദിനത്തിലെ മറ്റൊരു ആകർഷണം. ദ റിട്ടേണ്‍, വെയര്‍ ഇസ് മൈ ഷൂസ്, ദ ലാസ്റ്റ് മുറള്‍ തുടങ്ങി മൂന്ന് മത്സരസിനിമകളുടെ ആദ്യ പ്രദര്‍ശനം അടക്കം 62 സിനിമകളാണ് ആറാം ദിനമെത്തുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ