
ഏറെ കാലത്തിനു ശേഷം നാട്ടില്‍ പോയപ്പോള്‍ അപ്പച്ചിയുടെ മകന്‍ പറഞ്ഞ ആ കഥ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.
കൃത്യം 15 വര്‍ഷം മുമ്പാണ് ആ കഥ നടക്കുന്നത്.
2002ലെ ഒരു വൈകുന്നേരം ആലപ്പുഴ കടപ്പുറത്ത് ഏതാനും കൂട്ടുകാരുമായി കാറ്റുകൊള്ളാന്‍ വന്ന സുന്ദരനായ ഒരു പയ്യനെ കടപ്പുറത്തെ സ്ഥിരംകുറ്റികള്‍ ചേര്‍ന്ന് റാഗ് ചെയ്തു. ആ പയ്യനുചുറ്റും കൂടിനിന്ന് 'പൂവേ..ഒരു മഴമുത്തം...' എന്ന പാട്ടിലെ ഒട്ടും കൊള്ളാത്ത ചുവടുകളുമായായിരുന്നു ആ ചെറുപ്പക്കാര്‍ പയ്യനെ നിര്‍ദയം അപഹസിച്ചത്?
ഒരൊറ്റ തെറ്റേ ആ പയ്യന്‍ ചെയ്തുള്ളു.
'കൈയെത്തും ദൂരത്ത്' എന്ന സിനിമയില്‍ ആ പാട്ട് ആടിപ്പാടിയ നടന്‍ അയാളായിരുന്നു. അഭിനയിക്കാന്‍ അറിയാതെ ബാപ്പ സൂപ്പര്‍ സംവിധായകനായതിന്റെ പേരില്‍ നടനാകാന്‍ ഇറങ്ങിത്തിരിച്ചുവെന്നു പറഞ്ഞ് കളിയാക്കി അവര്‍ ആ പയ്യനെ കടപ്പുറത്തുനിന്നു പായിപ്പിച്ചു.
പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.
പിന്നീടൊരിക്കല്‍ ഓര്‍ക്കുട്ട് കാലത്ത്? അയാളെ ബാംഗ്ലൂരില്‍ എഞ്ചിനിയറിങ്ങിനോ മറ്റോ പഠിക്കുന്നൊരു ചെറുപ്പക്കാരനായി കണ്ടതോര്‍ക്കുന്നു.
ഓര്‍ക്കുട്ടൊക്കെ പോയി ഫേസ്ബുക്കൊക്കെയായ കാലത്ത് 2009ല്‍ ആ ചെറുപ്പക്കാരന്‍ പഴയ കട്ടി മീശയൊക്കെ ചുരണ്ടിക്കളഞ്ഞ് പതിനഞ്ച് മിനിട്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.
'കേരള കഫേ' എന്ന 10 സിനിമകളുടെ ആ പരീക്ഷണത്തില്‍ അയാള്‍ ഞെട്ടിച്ചുകളഞ്ഞു. ഭാവം വിടരാത്ത പഴയ കണ്ണുകളായിരുന്നില്ല, അയാളുടേത്. ലോകത്തെ സകല ഭാവവും ഒരു വാശിയോടെ വാരിപ്പിടിച്ചവന്റെ ആവേശമുണ്ടായിരുന്നു ആ കണ്ണുകളില്‍.
ഒടുവില്‍, കാസര്‍കോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകള്‍ പൊന്തിവരുമ്പോള്‍ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററില്‍ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസില്‍.
സംവിധായകര്‍ക്കായി വിട്ടുകൊടുത്തൊരു നടന്‍ മലയാളത്തില്‍ ഇപ്പോള്‍ ഇയാളല്ലാതെ മറ്റൊരാളില്ല.
അന്നത്തെ ആ കടപ്പുറം നായകന്മാര്‍ ഇപ്പോള്‍ ആലപ്പുഴ കൈരളി തിയറ്ററില്‍ ക്യൂ നിന്ന് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കാണുന്നുണ്ടാവും...
ഞങ്ങള്‍ പഠിച്ചിറങ്ങിപ്പോയ ആലപ്പുഴ എസ്.ഡി കോളജിലായിരുന്നു പിന്നീട് ഫഹദും ബോബനുമൊക്കെ പഠിച്ചത് എന്നതില്‍ നിഗൂഢമായ ആഹ്ലാദവും തോന്നുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ