കബാലി ഇന്റർനെറ്റിൽ ലീക്കായി!

Published : Jul 22, 2016, 09:33 AM ISTUpdated : Oct 04, 2018, 05:26 PM IST
കബാലി ഇന്റർനെറ്റിൽ ലീക്കായി!

Synopsis

ഇന്ന് റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കബാലി ഇന്റർനെറ്റിൽ ലീക്കായി. വിവിധ വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസിന്റെ സൈബർ ഡോമാണ് ചിത്രം ചോർന്നത് കണ്ടെത്തിയത്.

രജനീകാന്തിന്‍റെ ബ്രഹ്മാണ്ഡചിത്രം കബാലിയെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രേക്ഷകർ ആഘോഷമായാണ് വരവേറ്റത്. പടക്കം പൊട്ടിച്ചും ആടിയും പാടിയും പാലഭിഷേകം നടത്തിയും അർദ്ധരാത്രി മുതലേ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. പുലർച്ചെ നാലരയ്ക്ക് തുടങ്ങിയ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ചെന്നൈ കെ കെ നഗറിലെ കാശി തിയറ്ററിൽ ആരാധകർക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരം ജയറാമും മകൻ കാളിദാസനുമെത്തി.

തിരുമ്പി വന്തിട്ടേൻന്ന് സൊല്ല്, എന്നാണ് കബാലീശ്വരന്‍റെ പഞ്ച് ഡയലോഗ്. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ തലൈവർക്ക് തമിഴരായ കലൈരസികർ നൽകിയ വരവേൽപ്പ്, നെരുപ്പ് തന്നെയായിരുന്നു.

അർദ്ധരാത്രി മുതൽ തുടങ്ങിയതാണ് ചെന്നൈയിലെ പഴയ കാശി തിയറ്ററിനു മുന്നിൽ ആരാധകരുടെ ആഘോഷപ്രകടനം. പടക്കം, ഡപ്പാംകൂത്ത്, ബാന്റ് മേളം - അങ്ങനെ രജനി ഫാൻസ് ചിത്രം ആഘോഷമാക്കി.

ഫാൻസ് അസോസിയേഷൻകാർക്ക് മാറ്റിവെയ്ക്കാറുള്ള ടിക്കറ്റ് ഇത്തവണയില്ലെന്ന് തീയറ്ററുടമകൾ പറഞ്ഞതോടെ ആഹ്ലാദം പ്രതിഷേധത്തിലേയ്ക്ക് വഴി മാറി.

ടിക്കറ്റ് കിട്ടാത്തതിൽ ചിലർക്ക് കടുത്ത നിരാശ.

ഒരു മണിയ്ക്ക് തുടങ്ങാൻ തീരുമാനിച്ചിരുന്ന ഷോ നീണ്ട് നാലരയായി. ഷോയ്ക്ക് ആരാധകർക്കൊപ്പം പ്രിയതാരം ജയറാമും കാളിദാസനും.

പിന്നീട് രണ്ടരമണിക്കൂർ എഴുപതുകളിലെ രജനിയെ മുതൽ താടിയും മുടിയും നരച്ച രജനിയെ ആരാധകർ നെഞ്ചിലേറ്റുവാങ്ങി. അതേസമയം ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്