നെരുപ്പ് ഡാ... കബാലി ഗാനരചയിതാവിന്‍റെ പുതിയ വേഷം

By Web DeskFirst Published Sep 4, 2017, 6:39 PM IST
Highlights

രജനികാന്തിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ കബാലിയിലെ നെരുപ്പ്ഡാ എന്ന ഒറ്റ ഗാനം കൊണ്ട് സിനിമ ലോകം കീഴടക്കിയ അരുൺ രാജ കാമരാജ് ഇനി സംവിധായകൻ്റെ കുപ്പായത്തിൽ. വനിതാ ക്രിക്കറ്റ് പ്രമേയമാക്കിയാണ് അനുരാജ കാമരാജ് ചിത്രം ഒരുക്കുന്നത്

വെട്രിമാരാൻ്റെ സഹസംവിധായകനായും അരുൺ രാജ പ്രവർത്തിച്ചിട്ടുണ്ട്. വനിതാ ക്രിക്കറ്റ് താരങ്ങളായ സ്നേഹാൽ പ്രാന്തൻ, ദേവിക പാൽഷികർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് സൂചന.. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും അഭിനയിക്കാൻ  താൽപര്യം ഉളളവർക്ക് തൻ്റെ സിനിമയിൽ അവസരമുണ്ടെന്നും കൂടാതെ ക്രിക്കറ്റ് കളിക്കാൻ അറിയാവുന്ന പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ഒരു ഓഡിഷൻ സംഘടിപ്പിക്കുന്നുവെന്നും അരുൺ രാജ പറഞ്ഞു. 

സംവിധാനം തൻ്റെ പാഷൻ ആണെന്നും ഈ ചിത്രം തൻ്റെ സ്വപ്നമാണെന്നും അരുൺ രാജ വ്യക്തമാക്കി.  കുറെയധികം ഷോർട്ട് ഫിലിമുകളും അരുൺ സംവിധാനം ചെയ്തിട്ടുണ്ട്. വെട്ടയ് മന്നൻ എന്ന ചിത്രത്തിൻ്റെ സഹസംവിധായകനായിരുന്നു അരുൺ രാജ. ഒരു വ്യക്തിയുടെ ജീവിതത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഒരു അച്ഛൻ്റെയും മകളുടെയും ജീവിതത്തിലൂടെ പറയുന്നതാണ് ചിത്രം. 
                                                                                            


 

click me!