
കലാഭവന്‍ മണിയുടെ ആഗ്രഹം സഫലമാക്കി വീണ്ടും മകള്‍ ശ്രീലക്ഷ്‍മി. പ്ലസ് ടുവിനും ശ്രീലക്ഷ്‍മി ഉന്നതവിജയം സ്വന്തമാക്കിയതായ കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്‍ണനാണ് അറിയിച്ചത്.
രാമകൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്‍മി. പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജാഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും. അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു.
അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്‍മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം, അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം. അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ