എന്ത് കൊണ്ട് പൂമരം വൈകി; സംവിധായകന്‍റെ വെളിപ്പെടുത്തല്‍

By Web DeskFirst Published Feb 9, 2018, 4:53 PM IST
Highlights

കൊച്ചി: അങ്ങനെ ഒടുവില്‍ കാളിദാസന്‍ തന്നെ പറഞ്ഞു 'പൂമരം' ഉടനെ എത്തുന്നു. ഉടനെയെന്നാല്‍, 2018 മാര്‍ച്ച് 9ന് തീര്‍ച്ചയായും എത്തുമെന്നാണ് കാളിദാസന്റെ ഉറപ്പ്. എങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ഒരു സംശയം. എന്തുകൊണ്ടാണ് പൂമരം ഇത്രയേറെ വൈകിയത്?. 2017 ആദ്യം ആരംഭിച്ച ചിത്രം വര്‍ഷാവസാനമെങ്കിലും എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാല്‍ അതുണ്ടായില്ല. ഇതിന്റെ പേരില്‍ വന്‍ ട്രോളുകളാണ് നായകന്‍ കാളിദാസനും, എബ്രിഡ് ഷൈനും നേരിട്ടത്. ഇപ്പോള്‍ ചിത്രം വൈകാനുള്ള കാരണം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍. 

'പൂമരം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ കലയും ടാലന്‍റും ഫെസ്റ്റിവലുമെല്ലാമുള്ള ഒരു സിനിമ. ഇതിന്റെ തിരക്കഥ സിനിമയ്‌ക്കൊപ്പം വികസിക്കുകയാണ്. മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റില്‍ ആദ്യ ദിവസത്തെ ഷൂട്ട് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഇത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടിരുന്നു

'2017ല്‍ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയാണ് കരുതിയിരുന്നത്. ഷൂട്ടിന്‍റെ ആദ്യ ദിവസം തന്നെ വിഷ്വലുകള്‍ വിചാരിക്കുന്ന രീതിയില്‍ കിട്ടുന്നില്ലെന്ന് തോന്നി. ക്ഷമയോടെ നീങ്ങിയാലേ പ്ലാന്‍ ചെയ്യുന്ന സീനുകള്‍ എക്‌സിക്യൂട്ട് ചെയ്യാനാവൂ എന്ന് മനസ്സിലായി. അതിന്റെ പിന്നില്‍ ഒരുപാട് പേര്‍ ക്ഷമയോടെ ഒത്തുചേര്‍ന്നതിന്റെ ഫലമാണ് പൂമരം. കാളിദാസനും, നിര്‍മാതാവ് പോളുമെല്ലാം ഉള്‍പ്പെട്ട വലിയൊരു ടീം വര്‍ക്' എന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു.

click me!