സന്തോഷം, അതിനപ്പുറം ടെന്‍ഷൻ: കാളിദാസ് ജയറാം

By Web DeskFirst Published Feb 24, 2018, 5:42 PM IST
Highlights

കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് പൂമരം. ചിത്രീകരണം തുടങ്ങി കുറേ നാള്‍ കഴിഞ്ഞെങ്കിലും സിനിമ റിലീസ് ആകാത്തത് ട്രോള്‍ ആയിരുന്നു. സിനിമ വൈകുന്നതിന്റെ കാരണം അന്വേഷിച്ച് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. പിന്നീട് കാളിദാസ് ജയറാം തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫ്ലക്‍സ് ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു. അതിന്റെ സന്തോഷത്തിലാണ് കാളിദാസ് ജയറാം.

ചിത്രം റിലീസ് ചെയ്യുന്നത് മാര്‍ച്ച് ഒമ്പതിനാണ്. ചിത്രത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ സന്തോഷം കാളിദാസ് ജയറാം പങ്കുവച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെൻഷൻ- കാളിദാസ് ജയറാം പറയുന്നു.

 

 

 

click me!