
ദേശീയഗാനവിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ച്. ദേശീയഗാനം പാടിയായിരുന്നു പ്രതിഷേധം. വഴിവക്കിൽ ദേശീയഗാനം പാടുന്നവരാണ് ദേശീയഗാനത്തെ അവഹേളിക്കുന്നതെന്ന് കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജ്യാന്തരചലച്ചിത്രമേളയിലെ ദേശീയഗാനവിവാദം തീരുന്നില്ല. എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം കമൽ വിമർശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി കമലിന്റെ തൃശൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തിയവർ ദേശീയഗാനവും പാടി.
ദേശീയഗാനത്തിന്റെ പേരിലുള്ള പൊലീസ് നടപടിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരന്റെ നേതൃത്വത്തിൽ കൈരളി തിയേറ്ററില്‍ വാ മൂടിക്കെട്ടി പ്രതിഷേധം നടന്നു. അക്കാദമിയുടെ പരാതി ഇല്ലാതെ തിയേറ്ററിൽ കയറേണ്ടെന്നാണ് പൊലീസ് നിലപാട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ