
കാലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ കമല്‍ഹാസൻ ആരോഗ്യം വീണ്ടെടുക്കുന്നു. അടുത്തമാസം പകുതിയോടെ താരം ഷൂട്ടിംഗിൽ പങ്കെടുത്തു തുടങ്ങുമെന്നാണ്പുതിയ വാർത്ത.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ അവസാനമാകുന്നു. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള മടക്കം ഉടൻ തന്നെ. കാലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കമല്‍ഹാസൻ ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാർത്ത ഏറെ ആശ്വാസത്തോടെയുംപ്രതീക്ഷയോടെയും ആണ് ആരാധകരും സിനിമാപ്രവർത്തകരും കാണുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ശേഷം വിശ്രമത്തിലായിരുന്ന കമല്‍ഹാസൻ സെപ്റ്റംബറിൽ ക്യാമറക്ക് മുന്നിലെത്തുമെന്നാണ് വാർത്തകൾ. വിവിധ ഭാഷകളിലായി ഒരുക്കുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് സെപ്റ്റംബർ പകുതിയോടെ താരം എത്തും. വിശാഖപട്ടണത്താണ് ലൊക്കേഷൻ. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് അമേരിക്കയിൽ പൂർത്തിയാക്കിയിരുന്നു. ഇനി പകുതി ഭാഗം ആണ് ചിത്രീകരിക്കാനുള്ളത്. ടി കെ രാജീവ് കുമാർ അസുഖബാധിതനായതിനെ തുടർന്ന് കമല്‍ഹാസൻ തന്നെ സംവിധായകന്റെ ചുമതല ഏറ്റെടുത്തിരുന്നു. കമലഹാസൻ മകൾ ശ്രുതി ഹാസനുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജൂലൈയിൽ ചെന്നൈയിലെ ഓഫീസിൽ വച്ചാണ് കാൽവഴുതി വീണ് കമല്‍ഹാസന് പരുക്കേറ്റത്. കമൽ നായകനായ പല പുതിയ സിനിമകളുടെയും ഷൂട്ടിംഗ് ഇതോടെ അനിശ്ചിതത്വത്തിലാവുകയായിരുന്നു. താരത്തിന്റെ മടങ്ങിവരവ് അതുകൊണ്ട് തന്നെ വലിയ ആശ്വാസമാവുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ