ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; കമ്മാരസംഭവം പുനരാരംഭിച്ചു

Published : Oct 09, 2017, 12:18 PM ISTUpdated : Oct 05, 2018, 01:31 AM IST
ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; കമ്മാരസംഭവം പുനരാരംഭിച്ചു

Synopsis

മലപ്പുറം; ജാമ്യത്തിന് ശേഷം ദിലീപ് ക്യാമറയ്ക്കുമുന്നിലെത്തുന്നു.  നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷൻ. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം വേങ്ങരയാണ് ചിത്രീകരണം നടക്കുന്നത്. 

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇനി ഈ ഭാഗം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.

ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് , സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവർക്കൊപ്പമുള്ള കോംബിനേഷൻ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനിരുദ്ധ്- കാവ്യ വിവാഹസത്കാരത്തിൽ സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ്; ചിത്രം പങ്കുവച്ച് സൺ ഗ്രൂപ്പ്
പനോരമ സ്റ്റുഡിയോസിൻ്റെ പുതിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ