അച്ചാമ്മയുടെ കോളേജ് വിശേഷങ്ങളുമായി കാമുകി എത്തുന്നു

Lakshmi Menon |  
Published : May 03, 2018, 11:58 AM ISTUpdated : Jun 08, 2018, 05:49 PM IST
അച്ചാമ്മയുടെ കോളേജ് വിശേഷങ്ങളുമായി കാമുകി എത്തുന്നു

Synopsis

ഇന്ന് വരെ ചെയ്തതില്‍ വച്ച് പ്രായം കൊണ്ടും സ്വഭാവം കൊണ്ടും താനുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് അച്ചാമ്മ എന്ന് അപര്‍ണ

കൊച്ചി: കുടുംബ ബന്ധങ്ങളുടെയും കൗമാരത്തിന്റെയും കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്ന ചിത്രമാണ് എസ് ബിജു ഒരുക്കുന്ന കാമുകി. അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന അച്ചാമ്മ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് നായകന്‍. കണ്ടു പഴകിയ കഥകളില്‍ നിന്നും ഏറെ വ്യത്യസ്തമായി സ്‌ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന സിനിമ ഒരുക്കണം എന്ന ആഗ്രഹം ആണ് കാമുകിയിലെ അച്ചാമ്മയിലേക്ക് എത്തിച്ചതെന്ന് ബിജു പറയുന്നു. കാലടി ശ്രീ ശങ്കര ക്യാമ്പസ്സില്‍ പഠിക്കുന്ന തന്റേടിയായ അച്ചാമ്മയുടെ ജീവിതമാണ് കാമുകി പറയുന്നത്.

ഇന്ന് വരെ ചെയ്തതില്‍ വച്ച് പ്രായം കൊണ്ടും സ്വഭാവം കൊണ്ടും താനുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് അച്ചാമ്മ എന്നാണ് അപര്‍ണ പറയുന്നത്. അതേ ക്യാമ്പസ്സില്‍ പഠിക്കുന്ന അന്ധനായ ഹരി എന്ന വിദ്യാര്‍ത്ഥിയെയാണ് അസ്‌കര്‍ അവതരിപ്പിക്കുന്നത്. കാഴ്ചയില്ലെങ്കിലും ഒട്ടും പിന്നോട്ട് നില്‍ക്കാത്ത യുവത്വത്തിന്റെ എല്ലാ കുരുത്തക്കേടുകളും കയ്യിലുള്ള വിദ്യാര്‍ത്ഥിയാണ് ഹരി. അന്ധനായ കഥാപാത്രം ഏറെ വെല്ലുവിളി ഉയര്‍ത്തി എന്ന് അസ്‌കര്‍ പറഞ്ഞു.

മുഴുവന്‍ സമയവും ഹരിയുടെ കൂടെ നടക്കുന്ന സുഹൃത്തായ അസ്‌കര്‍ ആയി ഡെന്നി ഡേവിസ് ആണ് എത്തുന്നു. സിനിമയിലെ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയ കാമുകിയിലൂടെ ബിജു നടത്തുന്നത്. സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ക്യാമ്പസ്സില്‍ പ്യൂണ്‍ ജോലി നോക്കുന്ന ധനികനായ ജെയിംസ് ഇതിനു ഉദാഹരണമാണ്. റോണി ഡേവിഡ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമ്പസും പ്രണയവും കുടുംബ ബന്ധങ്ങളും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന കാമുകി എന്തിനേയും പോസിറ്റീവ് ആയി സമീപിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാണ് കാമുകിയില്‍ ഉള്ളത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര