
മുംബൈ: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുഖത്ത് വെട്ടേറ്റു. വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മുഖത്ത് വാള്‍തലപ്പ് കൊണ്ട് മുറിവുണ്ടായത്. ആശുപത്രിയില്‍ പ്രവേശിച്ച കങ്കണയ്‌ക്ക് അടിയന്തിര ചികിസ്ത നല്‍കി.
പുരികത്തിനിടയില്‍ 15 തുന്നലിട്ടതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സ്വാതന്ത്രസമരസേനാനി റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക, റാണി ഓഫ് ഝാന്‍സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടാണ് കങ്കണയ്‌ക്ക് പരിക്കേറ്റത്.
സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. കങ്കണയ്‌ക്ക് പരിക്കേറ്റതോടെ നിഹാര്‍ ഭയചകിതനായെങ്കിലും കങ്കണ താരത്തെ ആശ്വസിപ്പിച്ചു. ചിത്രീകരണത്തിന് മുമ്പ് നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയിരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് ആദ്യം സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു. കങ്കണയുടേത് തലനാരിഴയ്‌ക്കുള്ള രക്ഷപ്പെടലായിരുന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ