
ഒറ്റ സിനിമയില്‍ മാത്രം ഒന്നിച്ച പിന്നീട് വേര്‍പിരിഞ്ഞ നിരവധി ജോഡികളുണ്ട് ബോളിവുഡില്‍. വളരെ അടുത്ത സുഹൃത്തുക്കളായതിനു ശേഷം അഭിപ്രായ വ്യത്യാസങ്ങളോ മറ്റു കാരണങ്ങളോ കൊണ്ട് പിന്നീട് വെള്ളിത്തിരയില്‍ ഒന്നിക്കാന്‍ തയ്യാറാകാതിരിക്കുകയോ അഥവാ ഒരിക്കലും ഒന്നിക്കാതിരിക്കുകയോ ചെയ്‍ത ജോഡികള്‍. അല്ലെങ്കില്‍ വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ചുകാണണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചേക്കാവുന്ന ജോഡികള്‍. അവര്‍ ആരൊക്കെയെന്ന് നോക്കാം.
കങ്കണ റണൗതും അജയ് ദേവ്ഗണും
റാസ്കല്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. സിനിമയുടെ പ്രമോഷണല്‍ പ്രോഗ്രാമുകളില്‍ കങ്കണയെ പങ്കെടുപ്പിക്കുന്നത് അജയ് ദേവ്ഗണ്‍ വിലക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
കങ്കണ റണൗത്തും സഞ്ജയ് ദത്തും
ഒരിക്കല്‍ അടുത്ത സുഹൃത്തുക്കളായിരുന്ന സഞ്ജയ് ദത്തും കങ്കണ റണൗത്തും റാസ്കലില്‍ മാത്രമേ ഒന്നിച്ചുള്ളൂ.
രേഖയും അമിതാഭ് ബച്ചനും
ഒരു സിനിമയില്‍ മാത്രം ഒന്നിച്ച് പിരിഞ്ഞ കഥയല്ല രേഖയുടേതും അമിതാഭ് ബച്ചന്റേയും. രേഖയുടെയും അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയം ഒരിക്കല്‍ ബോളിവുഡിലെ വലിയ ചര്‍ച്ചയായിരുന്നു. 1980 കളിൽ അമിതാഭ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി. 1981 ൽ യശ് ചോപ്ര നിർമ്മിച്ച സിൽസില എന്ന ചിത്രത്തിനു ശേഷം ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇവര്‍ വീണ്ടും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടാകും.
കങ്കണ റണൗതും ഹൃത്വിക് റോഷനും
കങ്കണ റണൗതും ഹൃത്വിക് റോഷനും തമ്മിലുള്ള ഭിന്നത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടേതെന്നും പറയപ്പെടുന്ന ഇ മെയില്‍ സന്ദേശങ്ങളും ലീക്കായിരുന്നു. വെള്ളിത്തിരയില്‍ വീണ്ടും ഇവരെ ജോഡികളായി കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ കടുത്ത ഭിന്നതയിലുള്ള ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാകാനും സാധ്യതയില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ