
റോഡ് അപകടത്തില്‍ പെട്ട് പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിയ അനുഭവം പങ്കുവച്ച് നടി കനിഹ. അപകടത്തില്‍ പെട്ട ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ഫോട്ടോയും കനിഹ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി ഇന്ന് എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചു.
രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടകമുണ്ടായത് എന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു. പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു. സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു. കാറുകൾ പതുക്കെ നിർത്തി എല്ലാം കണ്ട ശേഷം അയാളെ ഉപേക്ഷിച്ച് പോകുന്നു. ഞാന്‍ അടുത്ത് പോയി നോക്കി. അയാൾ പതുക്കെ അനങ്ങി റോഡിന്റെ അരികിൽ ഇരുന്നു.
ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. രക്തം ഒരുപാട് വാർന്നുപോയിരിക്കുന്നു. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യാത്രയിൽ ഞാൻ അയാളോട് സംസാരിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചതും അവിടെ അടിയന്തരചികിത്സാസഹായം കിട്ടാൻ കുറച്ച് കഷ്‍ടപ്പെടേണ്ടിവന്നു.
പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ എത്തി. എഫ്ഐആര്‍ ഫയല്‍ ചെയ്തു. പൊലീസുകാർ ഞാൻ ചെയ്ത പ്രവൃത്തിയിൽ എന്നെ അഭിനന്ദിച്ചു. അപടകത്തിൽപ്പെടുന്നുവരെ ഭയത്താല്‍ രക്ഷിക്കാതിരിക്കരുതെന്നും രക്ഷിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു
ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഒരാള്‍ക്കെങ്കിലും ഈ കുറിപ്പ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ