
ഷാറൂഖ് ഖാൻ ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ വരെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്. പലതവണ ഷാറൂഖിനൊപ്പം നായികാ വേഷമണിഞ്ഞ കരീന കപൂറും ആ കൂട്ടത്തിലെ കിങ്ഖാന്റെ ആരാധകയാണ്. അതുതുറന്നുപറയാനും കരീനക്ക് മടിയില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകൻ എന്നാണ് കരീന ഷാറൂഖിനെ വിശേഷിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന അശോക ആന്‍റ് റായുടെ പശ്ചാതലത്തിൽ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം പറഞ്ഞത്.
ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ഇന്ത്യയെക്കുറിച്ച് ഒാർക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഒാടിവരുന്നത് ഷാറൂഖിനെയായിരിക്കുമെന്ന് കരീന പറഞ്ഞു. തന്റെ വേഷങ്ങളിലൂടെയും അഭിനിവേഷത്തിലൂടെയും യഥാർഥ സ്നേഹത്തിലൂടെയും ബാലന്‍റെ വശ്യതയിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ്. കാഴ്ചയിൽ പ്രണയാർദ്രമാണ് അദ്ദേഹം. സ്നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നത് അദ്ദേഹത്തിന്‍റെ സ്വഭാവികതയും വിശ്വസ്തതയുമാണ്.
ഷാറൂഖുമായി തനിക്കുള്ളത് വലിയ ബന്ധമാണെന്നും വ്യക്തിപരമായി അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും കരീന പറഞ്ഞു. എല്ലാകാര്യങ്ങളിലും ശരിയായ നിയന്ത്രണവും നർമവും സൂക്ഷിക്കുന്നയാൾ കൂടിയാണ് അദ്ദേഹം.
ഷോയിൽ ഷാറൂഖിന്‍റെ മകൻ അബ്റാം ഖാനെക്കുറിച്ചും കരീന- സെയ്ഫ് അലിഖാൻ ദമ്പതികളുടെ മകൻ തെയ്മൂർ അലിഖാനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ