
മുംബൈ: ബോളിവുഡ് നടിയും കരീന കപൂറിന്‍റെ സഹോദരിയുമായ കരിഷ്മ കപൂര്‍ മുംബൈയിലെ പ്രമുഖ വ്യവസായിയാ സന്ദീപ് തോഷ്നിവാളിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്ന് കരിഷ്മ വിവാഹമോചനം നേടുന്നത്. കഴിഞ്ഞ ദിവസം ആദ്യഭാര്യയില്‍ നിന്ന് സന്ദീപ് വിവാഹ മോചനം നേടിയതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്ന് അകന്നതോടെ സന്ദീപായിരുന്നു കരിഷ്മയുടെ പുതിയ സുഹൃത്ത്. എന്നാല്‍ വിവാഹ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കരിഷ്മയുടെ കുടുംബം പുറത്ത് വിട്ടിട്ടില്ല.
2014 ല്‍ സഞ്ജയ് കപൂറിനെതിരെ കരിഷ്മ പീഡനകേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് 2016 ല്‍ കരിഷ്മയ്ക്കും മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിനും കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ