ബാഹുബലി കണ്ട കര്‍ണ്ണാടക മുഖ്യന്‍ പുലിവാല്‍ പിടിച്ചു

Published : May 09, 2017, 06:57 AM ISTUpdated : Oct 05, 2018, 01:45 AM IST
ബാഹുബലി കണ്ട കര്‍ണ്ണാടക മുഖ്യന്‍ പുലിവാല്‍ പിടിച്ചു

Synopsis

ദില്ലി: ഇന്ത്യന്‍ സിനിമയുടെ അത്ഭുതമായി ബാഹുബലി തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ സിനിമ കാണാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും പോയി. എന്നാല്‍ സിനിമ കണ്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മുഖ്യന്‍. വലിയ സിനിമ പ്രേമിയൊന്നുമല്ല സിദ്ദരാമയ്യ. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മൂന്നു സിനിമകള്‍ കണ്ടത്.

ഒരാഴ്ചയ്ക്കു ശേഷം യുഎഇ സന്ദര്‍ശനത്തിനിടെ രണ്ടു ചിത്രങ്ങള്‍ കണ്ടു. ബാഹുബലി കണ്ടതിന് ശേഷം ഇദ്ദേഹം ഒരു കന്നഡ ചിത്രവും കണ്ടു. ബാഹുബലിക്കെതിരെ വന്ന കന്നഡവാദം തനിക്കെതിരെ തിരിയാതിരിക്കാനായിരുന്നു മുഖ്യന്‍റെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. രാവിലെ ബാഹുബലിയും വൈകുന്നേരം നിരുത്തരയുമാണ് യുഎഇയില്‍ നിന്നും കര്‍ണ്ണാടക മുഖ്യന്‍ കണ്ടത്.

രണ്ടിന്‍റെയും വിവരങ്ങള്‍ പതിവു പോലെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി. പിന്നീട് നാട്ടില്‍ എത്തിയപ്പോള്‍ സിദ്ദരാമയ്യയെ കാത്തിരുന്നത് കന്നഡ‍ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍, തന്‍റെ രാജകുമാര്‍ എന്ന ചിത്രം കാണുവാനാണ് അദ്ദേഹം മുഖ്യനെ ക്ഷണിച്ചത്. അതും കണ്ട് മുഖ്യന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പുനീത് അതിന് നന്ദിയും അറിയിച്ചു. രണ്ടാഴ്ചയ്ക്കിടയില്‍ മൂന്ന് ചിത്രങ്ങള്‍ കണ്ട മുഖ്യന് ഇത് ശരിക്കും പുലിവാലായി.  മുഖ്യനെ കാണാന്‍ സിനിമാക്കാരുടെ നിര തന്നെയാണ് ഓഫീസില്‍. തങ്ങളുടെ സിനിമകളും മുഖ്യന്‍ കാണണം പോസ്റ്റിടണം എന്നാണ് സിനിമക്കാരുടെ ആവശ്യം.

അതിനിടയില്‍ മുഖ്യന്‍ കാണാന്‍ വിസമ്മതിച്ചതോടെ, ദേഷ്യം സഹിക്കവയ്യാതെ സംവിധായകന്‍ ഹുച്ച വെങ്കിട്ട് പത്ര സമ്മേളനവും വിളിച്ചു ചേര്‍ത്തു. തന്‍റെ സിനിമ കാണാത്ത മുഖ്യനെതിരെയുള്ള സങ്കടങ്ങള്‍ എണ്ണി പറഞ്ഞു. അങ്ങനെ പലരും വന്നതോടെ വിശദീകരണവുമായി മുഖ്യനും എത്തി. ഞാന്‍ വലിയ സിനിമ ആസ്വാദകനൊന്നുമല്ല. കോളേജ് പഠനകാലത്താണ് സിനിമകള്‍ കണ്ടിട്ടുള്ളത് എന്നാലിപ്പോള്‍ തിരക്കുകളുണ്ട്. ഞാന്‍ പലരുടെയും സിനിമകള്‍ കാണണമെന്നാണ് ആവശ്യം, നിങ്ങളുടെ സ്‌നേഹം ഞാന്‍ മനസ്സിലാക്കുന്നു പക്ഷേ തിരക്കാണെന്ന് സിദ്ദരാമയ്യ വിശദീകരിച്ചു. ഇനിയെന്തായാലും ഉടനെ മുഖ്യന്‍ സിനിമയൊന്നും കാണില്ല. അഥവാ കണ്ടാലും നാട്ടുകാരെ അറിയിക്കില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്
ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ