മാറ്റങ്ങള്‍ വരുത്തിയാലും പത്മാവദി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന

By Web DeskFirst Published Jan 6, 2018, 11:03 AM IST
Highlights

ദില്ലി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവദി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കാനാവില്ലെന്ന് രജപുത് കര്‍ണിസേന. സിനിമ റിലീസ് ചെയ്താല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി. 

 ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബിജെപി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഗ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്. 

 ഡിസംബര്‍ 28 ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും മറ്റു ചില മാറ്റങ്ങള്‍ വരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങള്‍ വരുത്തിയാലാഡ് യു/ എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും  സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. 

click me!