
കാർത്തി നായകനാവുന്ന 'ധീരൻ അധികാരം ഒന്ന് ' തിയേറ്ററുകളിലേക്ക്. നവംബർ 17ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
'സിറുത്തൈ' എന്ന വിജയ ചിത്രത്തിനു ശേഷം കാർത്തി വീണ്ടും കാക്കി അണിയുന്ന സിനിമ കൂടിയാണിത്. 'സിറുത്തൈ'യിൽ രണ്ടു വേഷങ്ങളിൽ ഒരു വേഷം മാത്രമായിരുന്നു പൊലീസ് എന്നും ധീരൻ അധികാരം ഒന്ന് പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറിയാണെന്നും, ധീരൻ തിരുമാരൻ എന്ന പൊലീസ് ഓഫീസറെയാണ് താൻ ആവിഷ്‍കരിക്കുന്നതെന്നും കഥാപാത്രത്തിനു വേണ്ടി പൊലീസ് അക്കാദമിയിൽ പരിശീലനം നേടി ബോഡി ഫിറ്റ്നസ് വരുത്തിയാണ് അഭിനയിച്ചതെന്നും കാർത്തി പറഞ്ഞു.
1995 മുതൽ 2005 വരെ നടന്ന തമിഴ്‍നാട് പൊലീസിന് വെല്ലുവിളി ഉയർത്തിയ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു കുറ്റാന്വേഷണ ആക്ഷൻ ചിത്രമാണിത്. രകുൽ പ്രീത് സിങ്ങാണ് കാർത്തിയുടെ നായിക. ഹിന്ദി,ഭോജ്പുരി ഭാഷയിലെ പ്രശസ്ത താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചതുരംഗ വേട്ട എന്ന വിജയ ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സംഭവ കഥയെ അവലംബാക്കി ആക്ഷനും പ്രണയവും ഗ്ലാമറും വൈകാരികതയും സമ്മിശ്രമായി ചേർത്ത് ചിത്രീകരിച്ചിരിക്കുന്ന ത്രില്ലർ ചിത്രമായ ധീരൻ അധികാരം ഒന്ന് നിർമ്മിച്ചിരിയ്ക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സിനു വേണ്ടി എസ് ആർ പ്രകാഷ് ബാബു, എസ് ആർ പ്രഭു എന്നിവരാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ