കോരിത്തരിപ്പിക്കുന്ന അഭിനയം; മോഹന്‍ലാലിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്

By Web DeskFirst Published Nov 15, 2017, 12:04 PM IST
Highlights

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തേടി മികച്ച സഹനടനുള്ള  സംസ്ഥാന അവാര്‍ഡ്. ആന്ധ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ തവണത്തെ നന്ദി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹന്‍ലാലിനെ മികച്ച സഹനടനായി തിരഞ്ഞെടുത്തത്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനതാ ഗ്യാരേജിലെ അഭിനയ പ്രകടനത്തിനാണ് അവാര്‍ഡ്.  ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്ത ജൂനിയര്‍ എന്‍ ടി ആറിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. 

 അന്യഭാഷകളില്‍ വില്ലനായി തുടക്കം കുറിച്ച മോഹന്‍ലാല്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മോഹന്‍ലാലിന് അന്യഭാഷയില്‍ നിന്നും അവാര്‍ഡ് ലഭിക്കുന്നത്. ആന്ധ്ര സര്‍ക്കാരിന്‍റെ നന്ദി അവാര്‍ഡ് ലഭിക്കുന്ന ആദ്യമലയാള നടന്‍ എന്ന ബഹുമതിയും മോഹന്‍ലാലിന് സ്വന്തമായിരിക്കുകയാണ്.

ജനതാ ഗ്യാരേജില്‍ സത്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്. തെലുങ്കില്‍ വന്‍ വിജയമായിരുന്നു ഈ സിനിമ.  പെല്ലി ചൂപുലുവാണ് മികച്ച സംവിധായകന്‍. റിതു വര്‍മയെ മികച്ച നടിയായി തിരഞ്ഞെടുത്തു. 2015 ലെ ബാഹുബലിയാണ് മികച്ച ചിത്രം, അനുഷ്‌ക ഷെട്ടി മികച്ച നടിയും റാണ ദഗ്ഗുബാട്ടി മികച്ച വില്ലനും രമ്യ കൃഷ്ണന്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുത്തു. 

 കഴിഞ്ഞ വര്‍ഷം രണ്ട് തെലുങ്ക് സിനിമയിലാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത മനമാന്തയായിരുന്നു അത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്  രണ്ടു തവണയും മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും അഞ്ചു തവണ സംസ്ഥാന അവാര്‍ഡും നേടിയ നടനാണ് മോഹന്‍ലാല്‍. 

click me!