
തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറും സഹോദരനുമായ സൂര്യക്കൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്ന് നടൻ കാര്‍ത്തി. സൂര്യയുടെ സിനിമയില്‍ വില്ലനായി അഭിനയിക്കാൻ പോലും തയ്യാറാണെന്നും കാര്‍ത്തി പറഞ്ഞു. ദീപാവലിക്കു പ്രദര്‍ശനത്തിനെത്തുന്ന കാഷ്മോരോ എന്ന സിനിയുടെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയതായിരുന്നു കാര്‍ത്തി.
യുവനടൻ കാര്‍ത്തി ഇരട്ടവേഷത്തിലെത്തുന്ന കാഷ്മോരായുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രാജനായക്കന്‍ എന്ന സേനാ നായകന്റേയും കാഷ്മോരാ എന്ന മന്ത്രവാദിയുടേയും, അഞ്ചുനൂറ്റാണ്ടു മുമ്പുള്ള ഒരു സേനാനായകന്റേയും വര്‍ത്തമാനകാലത്തെ ഒരു മന്ത്രവാദിയുടേയും കഥകള്‍ കൂട്ടിയോജിപ്പിച്ചാണ് കാഷ്മോരാ ഒരുക്കിയിരിക്കുന്നത്. സാങ്കേതികമികവിവിലും കഥയിലും പ്രേക്ഷകരെ പൂര്‍ണമായും രസിപ്പിക്കും കാഷ്മോരാ എന്നാണ് കാര്‍ത്തിയുടെ ഉറപ്പ്.
അഭിനയമികവില്‍ കാര്‍ത്തിക്കൊപ്പം മത്സരിച്ചഭിനയിച്ച് നയൻതാരയും പ്രധാനവേഷത്തിലെത്തുന്നു.
ബാഹുബലിയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മെഗാസെറ്റാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ