വാഹനാപകടം കുറയ്ക്കാന്‍ കാസര്‍കോട് പോലീസ് 'വേഗം' വരുന്നു

Web Desk |  
Published : Sep 18, 2017, 04:05 PM ISTUpdated : Oct 05, 2018, 12:58 AM IST
വാഹനാപകടം കുറയ്ക്കാന്‍ കാസര്‍കോട് പോലീസ് 'വേഗം' വരുന്നു

Synopsis

 ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്ഷ്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കാസര്‍കോട് പോലീസുകാര്‍ അഭിനയിച്ച് ഒരുക്കിയ വേഗം ഹ്രസ്വ ചിത്രം റിലീസിന് ഒരുങ്ങുന്നു. ആദൂര്‍ സി ഐ സിബി തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ഹ്രസ്വചിത്രമാണിത്.

ട്രാഫിക് ബോധവത്കരണത്തിന്‍റെ  ഭാഗമായി നിര്‍മിക്കുന്ന ചിത്രം ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുക, മദ്യപാനം തുടങ്ങിയ ട്രാഫിക് ലംഘനങ്ങളിലൂടെയുള്ള ദുരന്തങ്ങള്‍ ഹൃദയസ്പര്‍ശിയായി ഈ സിനിമയില്‍ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.  ഒരു റിട്ടയേഡ് അധ്യാപകന്‍ അമിത സ്‌നേഹം മൂലം തന്‍റെ മകന് ഒരു ബൈക്ക് വാങ്ങികൊടുക്കയും അശ്രദ്ധയില്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നു. ഇതാണ് ചിത്രത്തിന്‍റെ  പ്രമേയം.  കാസര്‍കോട് ജില്ലാ പോലീസ് വകുപ്പാണ് നിര്‍മ്മിക്കുന്നത്.

 അപകടത്തില്‍പ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച്  ഒരു ഡോക്ടര്‍  ബോധവത്കരണം നടത്തി റോഡ് സുരക്ഷയുണ്ടാക്കാനുള്ള ശ്രമവും ചിത്രത്തിലുണ്ട്.  ബാബുകോടത്തോടാണ് സംവിധാനം. വിജയന്‍ പേരിയപ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്‍റെ ക്യാമറ ഷിജു നൊസ്റ്റാള്‍ജിയ ആണ്.  ചിത്രത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അഭിനയിച്ചവരും ചില നാടക കലാകാരന്‍മാരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത മാസം ചിത്രം റിലീസ് ആകും.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ