കത്രീനയ്ക്ക് 35; ആശംസകളുമായി ബോളിവുഡും ആരാധകരും

By Web DeskFirst Published Jul 16, 2018, 9:54 AM IST
Highlights
  • കത്രീനയ്ക്ക് 35ാം പിറന്നാള്‍
  • ആശംസകളുമായി ബോളിവുഡും ആരാധകരും

മുംബൈ: ബോളിവുഡ് താരറാണി കത്രീന കെഫിന് 35-ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ ആ​ഘോഷമാക്കാൻ സിനിമാലോകവും ആരാധകരും  ഒരുങ്ങി കഴിഞ്ഞു. കത്രീനയ്ക്ക് ആശംസകൾ നേർന്ന് നിരവധി ബോളിവുഡ് താരങ്ങളും ആരാധകരും രം​ഗത്തെത്തി. രൺബീർ കപൂറുമായുള്ള പ്രണയബന്ധം തകർന്നതിനുശേഷമുള്ള ആദ്യ പിറന്നാളാണിത്. എങ്ങനെയായിരിക്കും താരറാണി ഇത് ആ​ഘോഷിക്കുക എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍.

അഭിനയത്തിനൊപ്പം തന്റെ നൃത്തംകൊണ്ടും ബോളിവുഡ് കീഴടക്കിയ താരമാണ് കത്രീന കെഫ്. കമലി, ചികിനി ചമ്മേലി, അഫ്​ഗാൻ ജിലേബി, മാഷ അല്ലാഹ് തുടങ്ങിയ എെറ്റം ഡാൻസാണ് കത്രീനയുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. നിലവിൽ രണ്ട് ബി​ഗ് ബജറ്റ് ചിത്രങ്ങളിൽ താരം ഒപ്പുവച്ചിരിക്കുകയാണ്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം നിർവ്വഹിക്കുന്ന തഗ്സ് ഒഫ് ഹിന്ദുസ്ഥാൻ, ആനന്ദ് എൽ റായിയുടെ സീറോ എന്നീ ചിത്രങ്ങളാണ് കത്രീനയുടേതായി പുറത്തിറങ്ങാനുള്ളത്. തഗ്സ് ഒഫ് ഹിന്ദുസ്ഥാനിൽ അമിതാഭ് ബച്ചൻ, ആമിർ ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!