
നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ 1928 ഏപ്രില്‍ 28-ന് ആലപ്പുഴയില്‍ കാവാലത്തു ജനിച്ചു.
''അവനവന്‍ കടമ്പ'' അടക്കം പ്രശസ്തമായ നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു
‘ദൈവത്താര്‍’, ‘അവനവന്‍ കടമ്പ’, ‘കരിംകുട്ടി’, ‘നാടകചക്രം’, ‘കൈക്കുറ്റപ്പാട്’, ‘ഒറ്റയാന്‍’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.
1961-ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി
1975-ൽ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു
വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാല്‍പതോളം സിനിമകള്‍ക്ക് കാവാലം ഗാനരചന നിര്‍വ്വഹിച്ചു
1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചു.
1982-ല്‍ ‘മര്‍മ്മരം’ എന്നീ സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി.
1994-ല്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ കാളിദാസ് സമ്മാന്‍ ലഭിച്ചു
2007-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
2009-ല്‍ വളളത്തോള്‍ അവാര്‍ഡ് നേടി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ