എങ്ങനെ വിവാഹം സംഭവിച്ചു; ആദ്യമായി കാവ്യ മനസ് തുറന്നു

Published : Dec 07, 2016, 03:11 PM ISTUpdated : Oct 04, 2018, 06:32 PM IST
എങ്ങനെ വിവാഹം സംഭവിച്ചു; ആദ്യമായി കാവ്യ മനസ് തുറന്നു

Synopsis

വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍. ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്-സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു. 

തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. 

ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറയുന്നു. 

ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ