കായംകുളം കൊച്ചുണ്ണിയുടെ നവീന ആശയങ്ങള്‍

Web Desk |  
Published : Jul 02, 2018, 11:35 AM ISTUpdated : Oct 02, 2018, 06:50 AM IST
കായംകുളം കൊച്ചുണ്ണിയുടെ നവീന ആശയങ്ങള്‍

Synopsis

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സിനിമ ഷൂട്ട് ചെയ്‍തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയമാണ് ഇതിനായി നടപ്പിലാക്കിയത്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. മറ്റൊരു കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയായതിനാല്‍ ചെറിയ ചലനങ്ങള്‍ പോലും പ്രധാനമാണ്. നേരത്തെ, സിനിമയില്‍ ഇത്തിക്കരപ്പക്കിയായിട്ടുള്ള മോഹൻലാലിന്റെ ലുക്ക് വൻ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സിനിമ ഷൂട്ട് ചെയ്‍തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയമാണ് ഇതിനായി നടപ്പിലാക്കിയത്.


അണിയറപ്രവര്‍ത്തകരുടെ വാക്കുകള്‍


ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാം ഒരു സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെൻഷൻ അടിപ്പിക്കുന്ന വസ്തുതകളാണ്. അവിടെയാണ് ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയവുമായി കായംകുളം കൊച്ചുണ്ണി ടീം ശ്രദ്ധേയമായത്. തിരക്കഥ എഴുതി തുടങ്ങുന്നതിന് മുൻപേ ആർട്ട്, കോസ്റ്റ്യും, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അവരുടേതായ വിഭാഗങ്ങളിൽ ഗവേഷണങ്ങൾ നടത്തുവാൻ ഒരു റീസേർച്ച് വിങ് തന്നെ സജ്ജമാക്കിയിരുന്നു. ഓരോ ഡിപ്പാർട്ട്മെന്റും കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് അതത് ഡിപ്പാർട്ട്‌മെന്റുകളുടെ തലപ്പത്തുള്ളവർ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ആഗസ്റ്റ് 5, 6 തീയതികളിൽ എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ഒരു ക്രിയേറ്റീവ് മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.

ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈൻ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവർ അവർ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി അന്ന് അവിടെയെത്തി. ശ്രീലങ്കയിൽ ഷൂട്ടിംഗ് നിശ്ചയിച്ച സ്ഥലത്തെ ലൊക്കേഷൻ മാനേജർ പോലും സന്നിഹിതനായിരുന്നു എന്നതിൽ നിന്നും കായംകുളം കൊച്ചുണ്ണിക്കായുള്ള മുന്നൊരുക്കങ്ങൾ എത്രയോ വിപുലമായിരുന്നുവെന്ന് തീർച്ചയായും മനസ്സിലാക്കാം. ഓരോരുത്തരും അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവിടെ വെച്ച് പങ്കുവെച്ചു. കൊച്ചുണ്ണി ജീവിച്ച ആ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്‌നത്തെ ഏറെ ലഘൂകരിക്കാൻ അന്നത്തെ ക്രിയേറ്റീവ് മീറ്റിംഗിന് സാധിച്ചു. അന്ന് അവിടെ വെച്ച് നടന്ന മീറ്റിങ്ങിൽ എവിടെ, എപ്പോൾ, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങൾക്കും ഒരു അന്തിമ തീരുമാനം കൈക്കൊള്ളുവാൻ സാധിക്കുകയും കൃത്യ സമയത്ത് തന്നെ ചിത്രീകരണം പൂർത്തീകരിക്കുവാനും സാധിച്ചു. 145 ദിവസത്തെ ഷൂട്ടിംഗാണ് മീറ്റിങ്ങിൽ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂലമായ കാലാവസ്ഥയും മറ്റു ചില കാരണങ്ങളാലും 165 ദിവസം ഷൂട്ടിംഗ് നീണ്ടുപോയി. കൊച്ചി, മാംഗ്ലൂർ, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

ഓരോ ആക്ഷൻ രംഗങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്ത് അന്നത്തെ കാലഘട്ടത്തിനോട് നീതി പുലർത്തുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കുവാനും സാധിച്ചിട്ടുണ്ട്. ആക്ഷൻ സീക്വൻസസിനെ പറ്റി ഒരു ഐഡിയയിൽ എത്താൻ കുറച്ച് സമയം വേണ്ടി വന്നു. സംവിധായകനും ആക്ഷൻ റീസേർച്ച് ടീമും 2 മാസത്തോളം മുംബൈയിൽ താമസിച്ച് സംഘട്ടനരംഗങ്ങൾക്കായി ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഷോർട്ട് ഡിവിഷൻ ഒരുക്കി ഒരു സ്റ്റോറിലൈൻ തയ്യാറാക്കിയെടുത്തു. അതിന് ശേഷമാണ് സംഘട്ടനരംഗങ്ങൾക്ക് ഒരു പൂർണമായ ഒരു ആശയം തയ്യാറാക്കിയെടുക്കുവാൻ സാധിച്ചത്. രണ്ടു ദിവസത്തെ ക്രിയേറ്റീവ് മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ ആദ്യത്തെ സീൻ മുതൽ ക്ലൈമാക്സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ ഏവർക്കും ലഭിച്ചിരുന്നു. ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം ആ മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തു. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ 'Previs' എന്ന മലയാളസിനിമയിൽ ഇന്നോളം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നവീന ആശയം വഴി ഓരോ ഡിപ്പാർട്ട്മെന്റിനും വ്യക്തമായ ഒരു ധാരണ ലഭിക്കുകയും ഇത്രയും ബൃഹത്തായ ഒരു ചിത്രം കൃത്യ സമയത്ത് പൂർത്തീകരിക്കുവാനും സാധിച്ചു.

ഓരോ രംഗങ്ങളെ കുറിച്ചും വ്യക്തമായ ഒരു ധാരണ ഏവർക്കും ലഭിച്ചതിനാൽ സംവിധായകൻ വിഷ്വലൈസ് ചെയ്തതിനെ അതിന്റെ പൂർണതയിൽ ആവിഷ്കരിക്കുവാനും ഓരോ ഷോട്ടിലും കൂടുതൽ ഇപ്രൂവൈശേഷൻ കൊണ്ടുവരുവാൻ ഛായാഗ്രാഹകൻ, ആർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നിങ്ങനെയുള്ള എല്ലാവർക്കും സാധിച്ചു. ഓരോ രംഗത്തിലും അതിലുള്ള അഭിനേതാക്കൾ, വാഹനങ്ങൾ, മൃഗങ്ങൾ എന്നിങ്ങനെ ഓരോന്നും എവിടെ നിൽക്കണം, എന്ത് ചെയ്യണമെന്നെല്ലാം കൃത്യമായ ഒരു രൂപരേഖ ഏവർക്കും ലഭിച്ചിരുന്നു. മലയാള സിനിമയിൽ അണിയറയിൽ ഒരുങ്ങുന്ന ഓരോ ചിത്രങ്ങൾക്കും പിന്തുടരാവുന്ന ഒരു രീതി തന്നെയാണ് ഇത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'
105 ദിനത്തെ പടവെട്ടൽ, ഒടുവിൽ ബി​ഗ് ബോസിൽ ചരിത്രം; വിജയിയായി ഒരു കോമണർ ! അനീഷിനെ ഓർത്ത് മലയാളികൾ