
തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിയേറ്ററിൽ സിനിമ കാണാനെത്തി. ബോക്സ് ഓഫീസ് ഹിറ്റായ മോഹൻലാൽ ചിത്രം പുലിമുരുകൻ കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം എത്തിയത്. ഇഷ്ടം ആക്ഷൻ സിനിമകളോട് ഹീറോ രജനീകാന്ത്. ഉള്ളിലെ സിനിമാ കമ്പം പലതവണ പറഞ്ഞിട്ടുണ്ട് പിണറായി വിജയൻ.
പനി കാരണം ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിന്ന നാല് ദിവസത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങിയത് പുലിമുരുകൻ കാണാൻ.ഒപ്പം ഭാര്യ കമലയും കൊച്ചുമകൻ ഇഷാനും. പടം തീര്‍ന്നപ്പോൾ ക്യാമറകൾ വളഞ്ഞിട്ടു പിടിച്ചു. നല്ല സിനിമയാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആദ്യ പകുതിക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മോഹൻലാലിനെ ഫോണിൽ ആവശ്യപ്പെട്ടിരുന്നു. പടം തീര്‍ന്നപ്പോൾ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പുറത്തിറങ്ങിയപ്പോഴും മുഖ്യമന്ത്രിയെ വിടാതെ പുരുഷാരം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ