
കൊച്ചി: തന്റെ അച്ഛനും അമ്മയും അടക്കം രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടന്‍ മുന്ന. ഇന്ന് തന്റെ അച്ഛന്റെ പിറന്നാളാണെന്നും എന്ത് പറയണമെന്നെനിക്കറിയില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മുന്ന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ തനിക്ക് ഈ പിറന്നാളിന് കഴിയൂവെന്നും മുന്ന പറയുന്നു. എറണാകുളം ജില്ലയിലെ പറക്കടവ് പൂവുത്തശ്ശേരിയി സെന്റ് ജോസഫ് ചര്‍ച്ചിന് സമീപമാണ് മുന്നയുടെ മാതാപിതാക്കള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നത്.
മുന്നയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സംവിധായകന്‍ ഗൗതം മേനോന്‍, തമിഴ് നടന്‍ കാര്‍ത്തി തുടങ്ങിയവര്‍ പള്ളിയുടെ ലൊക്കേഷന്‍ അടക്കം ഷെയര്‍ ചെയ്തു കൊണ്ട് ഈ വിവരം പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഇത്തിരി വെള്ളം ഭക്ഷണവും കിട്ടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഇരുവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മുന്ന കുറിച്ചു.
മുന്നയുടെ വാക്കുകള്‍
വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ്‌റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണ്. 300ലധികം ആളുകളാണ് മുന്‍പ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറന്റോ ഫോണോ ഒന്നുമില്ല. പള്ളിക്കകത്ത് വരെ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്. എന്നാല്‍ എല്ലാവരും ഇതവഗണിക്കുകയാണ്.
ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ.ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണം- മുന്ന പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ