കെആര്‍കെയ്ക്ക് ഫേസ്ബുക്ക് കൊടുത്ത പണി

Published : Apr 20, 2017, 07:02 AM ISTUpdated : Oct 04, 2018, 05:23 PM IST
കെആര്‍കെയ്ക്ക് ഫേസ്ബുക്ക് കൊടുത്ത പണി

Synopsis

മുംബൈ: മോഹന്‍ലാലിലെ ജോക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു.
മാസ് റിപ്പോര്‍ട്ടിംഗിന്‍റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫെയ്‌സ്ബുക്കിലിട്ടത്. 

വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫേസ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റുകള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫെയ്‌സ്ബുക്കില്‍ കെആര്‍കെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും പൂര്‍വാധികം ശക്തിയായി തുടരുകയാണ്.

വിഷയത്തില്‍ പച്ചത്തെറിവിളിച്ചുപറഞ്ഞാണ് കെആര്‍കെ ട്വിറ്ററില്‍ പലപ്പോളും എത്തിയത്. മലയാളികളുടെ പൊങ്കാലയില്‍ തനിക്ക് ശല്യമാകുന്നു എന്ന് പറയാതെയുള്ള പറച്ചിലായി കെആര്‍കെയുടെ പല ട്വീറ്റുകളും. എന്നാല്‍ പൊങ്കാലയിടുന്നവരെ കൂടുതല്‍ പ്രകോപിപ്പിക്കാനേ ഇത് ഉതകൂ എന്ന് മനസിലാക്കാന്‍ സാധിക്കാതെയാണ് വീണ്ടും ഇത്തരം അഭിപ്രായങ്ങളുമായുള്ള കമാല്‍ റാഷിദ് ഖാന്‍റെ ട്വിറ്ററിലെ വരവ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
നിവിൻ പോളി- അഖിൽ സത്യൻ ചിത്രം 'സർവ്വം മായ' നാളെ മുതൽ തിയേറ്ററുകളിൽ