കരീന സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന്‍റെ മതമേത്? - സെയ്ഫിന്‍റെ കിടിലന്‍ മറുപടി

Published : Apr 20, 2017, 03:53 AM ISTUpdated : Oct 04, 2018, 04:51 PM IST
കരീന സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന്‍റെ മതമേത്? - സെയ്ഫിന്‍റെ കിടിലന്‍ മറുപടി

Synopsis

ദില്ലി: തൈമൂര്‍ അലി ഖാന്‍ എന്ന് കുഞ്ഞിന് പേരിട്ടതോടെ കുഞ്ഞുണ്ടായ സന്തോഷത്തിനിടയിലും വന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സെയ്ഫ് അലി ഖാനും, കരീന കപൂറിനും. 900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മംഗോളിയന്‍ ഭരണാധികാരിയുടെ പേര് കുഞ്ഞിന് നല്‍കിയതാണ് പലരേയും ചൊടിപ്പിച്ചത്. 

ഒരു പേര് ഇത്രയും വലിയ വിവാദമാക്കണോ എന്ന് വിവരമുള്ളവര്‍ ചോദിക്കുമ്പോഴും ചിലര്‍ മനപ്പൂര്‍വ്വം വിമര്‍ശനങ്ങള്‍ തുടരുകയാണെന്നാണ് സെയ്ഫിന്‍റെ അഭിപ്രായം. തൈമൂര്‍ എന്ന് കുഞ്ഞിന് പേരിട്ടെങ്കിലും മതത്തിന്‍റെ കാര്യത്തില്‍ തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്ന് ഒരു ചടങ്ങിനിടെ സെയ്ഫ് പറഞ്ഞു. അവനില്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിട്ടില്ല. വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാം. 

കുട്ടിക്കാലം മുതല്‍ എനിക്ക് ഏറെ ഇഷ്ടമുള്ള പേരാണ് തൈമൂര്‍. അതാണ് കുഞ്ഞിന് നല്‍കിയത്. അതൊരു ചരിത്ര പുരുഷന്‍റെ പേരാണെന്ന് അറിയാം എന്നാല്‍ 900 വര്‍ഷം മുന്‍പു നടന്ന സംഭവത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ. അതിന്‍റെ പേരില്‍ വിവാദമുണ്ടാക്കുന്നത് മനസ്സിലാവുന്നില്ല. അതിനാല്‍ വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സെയ്ഫ് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു