
കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ നടിയെ പിന്തുണച്ച ചിമ്പു വിഹാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് താരം രംഗത്ത്.
റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായപ്പോള്‍ തുടക്കം മുതല്‍ നടിയെ പിന്തുണച്ചുകൊണ്ട് ചിമ്പുവായിരുന്നു. അതിനിടയ്ക്കാണ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ നടിക്ക് ചിമ്പു വിവാഹ വാഗ്ദാനം നല്‍കിയെന്ന് തമിഴകത്ത് പടര്‍ന്നത്. എന്നാല്‍ ഇത് നിഷേധിച്ചാണ്ചിമ്പു ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എസ് ടി ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിമ്പവിന്റെതാണെന്നു പറയുന്ന ട്വീറ്റ് ചെയ്യപ്പെട്ടത്.. വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് ആയാണ് ട്വീറ്റ് പ്രചരിപ്പിച്ചത്.
ധൈര്യശാലിയും ദൈവാനുഗ്രഹവുമുള്ള കുട്ടിയാണ് ഓവിയ. ഓവിയയെ വിവാഹം ചെയ്യാന്‍ താന്‍ തയാറാണെന്ന ട്വീറ്റാണ് പ്രചരിച്ചത്. ഇത് ആളുകള്‍ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലാവുകായിരുന്നു. ഈ ട്വീറ്റിനെതിരെയാണ് ചിമ്പു ഇപ്പോള്‍ രംഗത്ത് എത്തിയത്. ഇത് വ്യാജമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും താരം പറഞ്ഞു.
ഇത് തന്‍റെ അവസാന മുന്നറിയിപ്പാണെന്നും ചിമ്പു പറഞ്ഞു. തന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ല ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു വന്നതാണ് താന്‍. എന്നാല്‍ ഇത് വേദനിപ്പിക്കുന്ന ട്വീറ്റ് ആണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ