കുമ്പളങ്ങിയിലെ ആ വീട് കണ്ടിരുന്നോ? ഭിത്തിയിലെ പൂപ്പലില്‍ പോലുമുണ്ട് അത്ഭുതം !

Published : Feb 20, 2019, 08:39 PM ISTUpdated : Feb 20, 2019, 08:53 PM IST
കുമ്പളങ്ങിയിലെ ആ വീട് കണ്ടിരുന്നോ? ഭിത്തിയിലെ പൂപ്പലില്‍ പോലുമുണ്ട് അത്ഭുതം !

Synopsis

ശ്യാം പുഷ്‌കരന്‍റെ രചനയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തീയറ്ററുകളില്‍ കൈയടിനേടി മുന്നേറുമ്പോള്‍ ആ വീടിനോടും പ്രക്ഷേകര്‍ക്കൊരു വൈകാരിക അടുപ്പം ഉണ്ട്. 

ശ്യാം പുഷ്‌കരന്‍റെ രചനയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്  തീയറ്ററുകളില്‍ കൈയടിനേടി മുന്നേറുമ്പോള്‍ ആ വീടിനോടും പ്രക്ഷേകര്‍ക്കൊരു വൈകാരിക അടുപ്പം ഉണ്ട്.

കുമ്പളങ്ങിയിലെ  ഒരു ചെറുദ്വീപിലാണ് സിനിമയിലെ ആ നാല് സഹോദരങ്ങളുടെ വീട്. ആളുകള്‍ ഉപേക്ഷിച്ച് കളയുന്ന തെരുവ് പട്ടികളും പൂച്ചകളും വസിക്കുന്ന വീട് പ്രേക്ഷകരുടെ ഇഷ്ടവും നേടി. 

സിമന്‍റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ വീട്  സിനിമക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചിത്രത്തിന് പിന്നില്‍.

ആ വീടിന്‍റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പല്‍പോലും ഉണ്ടാക്കിയതാണ്.ഒരല്‍പ്പം പെയന്‍റ് പോലും ഉപയോഗിക്കാതെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാക്കിയത്.

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ്- നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും