കുഞ്ചാക്കോ ബോബന്റെ 'ടേക്ക് ഓഫ്' പുരോഗമിക്കുന്നു

By Web DeskFirst Published Dec 23, 2016, 10:33 AM IST
Highlights

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ ചിത്രീകരണം റാസല്‍ഖൈമയിൽ  പുരോഗമിക്കുന്നു. ഇറാഖ് പശ്ചാത്തലത്തിലുള്ള സിനിമ മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റാസല്‍ഖൈമ നഗരത്തിലാണ് ടേക്ക് ഓഫ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഇറാഖ് പശ്ചാത്തലത്തില്‍ നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസില്‍, സിദ്ധീഖ്, ആസിഫ് അലി തുടങ്ങിയ താര നിരയുമുണ്ട്. സനു ഛായാഗ്രഹണം നിര്‍ഹിക്കുന്നു.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സുഹൃത്തുക്കളാണ് സിനിമയ്ക്ക് പിന്നില്‍.  രാജേഷ് പിള്ള പ്രൊഡക്ഷന്സ് എന്ന ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ജനുവരി ആദ്യത്തില്‍ ടേക്ക് ഓഫ് തീയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം.

click me!