ലഡുവിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

By Web TeamFirst Published Nov 2, 2018, 3:49 PM IST
Highlights

പുതുമുഖങ്ങളായ ഗായത്രി അശോകനും(നായിക), വിജോ വിജയകുമാറും അണിനിരക്കും. തമിഴ് താരം ബോബി സിൻഹയുടെ ഒരു വേഷം ചെയ്യുന്നുണ്ട്. 

നവാഗതനായ അരുൺ ജോർജ് കെ.ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡുവിന്‍റെ ട്രെയിലര്‍ ഇറങ്ങി. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയുടെ സഹായിയും മസാല റിപ്പബ്ലിക് എന്ന സിനിമയുടെ തിരക്കഥാകൃത്തുമായിരുന്നു അരുൺ. സാഗർ സത്യന്റേതാണ് ചിത്രത്തിന്‍റെ രചന.‘തീവണ്ടി’ക്കായി ക്യാമറ ചലിപ്പിച്ച ഗൗതം ശങ്കറാണ് ദൃശ്യമൊരുക്കുന്നത്.

വിനയ് ഫോർട്ട്, ബാലു വർഗീസ്,  ഇന്ദ്രൻസ്,ദിലീഷ് പോത്തൻ, ശബരീഷ് വർമ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നീ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ ഗായത്രി അശോകനും(നായിക), വിജോ വിജയകുമാറും അണിനിരക്കും. തമിഴ് താരം ബോബി സിൻഹയുടെ ഒരു വേഷം ചെയ്യുന്നുണ്ട്. 

പ്രേമം, നേരം, തൊബാമ എന്നീ ചിത്രങ്ങൾക്കു ഈണം പകർന്ന രാജേഷ് മുരുകേശൻ സംഗീതമൊരുക്കും.   തമിഴിലെ പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദ്രനാണ് ആദ്യ ഗാനത്തിന്റെ റിലീസിങ് നിർവഹിച്ചത്. 

click me!