
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഗ്രാന്റ് ഫിനാലെ ഏഴ് മണിക്ക് ആരംഭിച്ചു. അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച അരിസ്‌റ്റോ സുരേഷ് ആണ് ആദ്യം എലിമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ എലിമിനേഷന് മുന്‍പ് ബിഗ് ബോസ് ഹൗസിലെ അഞ്ച് ഫൈനലിസ്റ്റുകളെ സന്ദര്‍ശിക്കാന്‍ ഒരു സര്‍പ്രൈസ് അതിഥി എത്തി.
സംഗീത സംവിധായകനും കീ ബോര്‍ഡ് പ്ലെയറുമായ സ്റ്റീഫന്‍ ദേവസ്സിയാണ് ബിഗ് ബോസ് ഹൗസിലെ അവസാന ദിവസം സര്‍പ്രൈസ് അതിഥിയായി എത്തിയത്. അഞ്ച് പേര്‍ക്കുവേണ്ടി പെര്‍ഫോം ചെയ്ത ദേവസ്സിയെ സാബു അടക്കമുള്ളവര്‍ ചായയ്ക്ക് ക്ഷണിച്ചു. സാബുവിനും മറ്റ് നാല് പേര്‍ക്കുമൊപ്പം ബിഗ് ബോസ് ഹൗസിലെ അടുക്കളയിലെത്തിയ സ്റ്റീഫന്‍ അല്‍പസമയം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
തുടര്‍ന്ന് അദ്ദേഹം ഗ്രാന്റ് ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തി. അവിടെയും സ്റ്റീഫന്‍ ദേവസ്സിയുടെ പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ