എന്റെ കയ്യില്‍ ഒന്നൂല്ല, എന്റെ കൂടെ ആരൂല്ല- ലവകുശയിലെ പുതിയ ഗാനം

By Web DeskFirst Published Oct 9, 2017, 8:52 PM IST
Highlights

ലവകുശയിലെ പുതിയ ഗാനം പുറത്തിറങ്ങി. എന്റെ കയ്യില്‍ ഒന്നൂല്ല, എന്റെ കൂടെ ആരൂല്ല എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

നടന്‍ നീരജ്‌ മാധവ്‌ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ലവ കുശ. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അതുല്‍ പി എമ്മാണ്.  ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്‌. ദീപ്‌തി സതിയാണ്‌ നായികയായി എത്തുന്നത്‌. ബിജു മേനോന്‍, അജു വര്‍ഗീസ് മണിയന്‍പിള്ള രാജു, ഹരീഷ്‌ കണാരന്‍, ബാല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നീ കോ ഞാ എന്ന ചിത്രത്തിന്‌ ശേഷം ഗിരീഷ്‌ മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ്.  കൊളംബോ,ചെന്നൈ,പാലക്കാട്‌,കൊച്ചി എന്നിവിടങ്ങളിലാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രകാശ്‌ വേലായുധം ആണ്‌ ഛായാഗ്രാഹകന്‍.

click me!