ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾക്കെതിരെ നടന്‍ ലോറന്‍സ്

Published : Jul 31, 2018, 01:48 PM ISTUpdated : Jul 31, 2018, 02:59 PM IST
ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾക്കെതിരെ നടന്‍ ലോറന്‍സ്

Synopsis

ശ്രീറെഡ്ഡിയുടെ ‌ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് നടന്‍ ലോറന്‍സ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ലോറന്‍സ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.

ചെന്നൈ: ശ്രീറെഡ്ഡിയുടെ ‌ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് നടന്‍ ലോറന്‍സ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ലോറന്‍സ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ലോറൻസ് രംഗത്തെത്തിയിരിക്കുകയാണ്. ശ്രീറെഡ്ഡി ഉന്നയിക്കുന്ന വിവാദവിഷയത്തെകുറിച്ച് എനിക്ക് വ്യക്തമാക്കണം എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലൂടെയാണ് ലോറന്‍സ് മറുപടി നൽകിയത്. 

ലോറന്‍സിന്‍റെ കുറിപ്പ് വായിക്കാം;

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് റിബൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അന്ന് സംഭവിച്ചു എന്നു പറയപ്പെടുന്ന ആരോപണങ്ങൾ എന്തുകൊണ്ട് അവർ ഏഴ് വർഷങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയില്ല. അത് വിട്ടേക്കൂ.എന്റെ ഹോട്ടല്‍ റൂമില്‍ വരുകയും അവർ വരുകയും അവിടെവച്ച് ഞാൻ അവരെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. കൂടാതെ എന്റെ റൂമില്‍ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും  കണ്ടതായും അവർ പറയുന്നുണ്ട്. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമില്‍ പൂജ നടത്താന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.

ഞാൻ ശ്രീ റെഡ്ഡിയോട് വളരെ വ്യക്തമായി പറയുകയാണ്; ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ എനിക്ക് വ്യക്തമായി അറിയാം. ദൈവത്തിനും എല്ലാം അറിയാം. മാത്രമല്ല എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യവുമില്ല. ഞാന്‍ നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. എനിക്ക് നിങ്ങളോട് സഹതാപം മാത്രമാണ് തോന്നുന്നത്‌. സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം? അവസരം തരാമെന്ന് പറഞ്ഞ് എല്ലാവരും ചതിച്ചതാണോ നിങ്ങളുടെ പ്രശ്നം.  

നിങ്ങള്‍ നല്ലൊരു നടിയാണെന്ന് പറയുന്നു. നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഞാന്‍ നിങ്ങൾക്ക് ഒരു രംഗം അഭിനയിക്കാൻ തരാം. കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ ചെയ്യാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കുകയില്ല. സാധാരണ അഭിനേതാവിന് വേണ്ട അടിസ്ഥാന യോഗ്യത തെളിയിക്കുന്ന സംഭാഷണങ്ങളും ഡാൻസ് സ്റ്റെപ്പും മാത്രമേ ഞാൻ നിങ്ങൾക്ക് തരുകയുള്ളു. നിങ്ങള്‍ മികച്ചൊരു നടിയാണെന്ന് തെളിയിച്ചാൽ എന്റെ അടുത്ത ചിത്രത്തിൽ നിങ്ങൾക്ക് ഞാനൊരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരവും അതിന്റെ അഡ്വാൻസും നൽകും.  

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് നിങ്ങളെ നേരിടാൻ എനിക്കൊരു പേടിയുമില്ല. ഒരുപക്ഷേ നിങ്ങൾ എന്റെ ചിത്രത്തിൽ അഭിനയിക്കുകയാണെങ്കിൽ നിങ്ങൽക്ക് വെറേയും കുറെ അനസരങ്ങൾ ലഭിക്കും. അത് ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു ആശ്വാസമായിരിക്കും -ലോറൻസ് കുറിച്ചു.

അഭിറാം ദഗ്ഗുബാട്ടി, നാനി, കൊരട്ടാല ശിവ, മുരുഗദോസ്, ശ്രീകാന്ത്, സുന്ദര്‍. സി,ശേഖര്‍ കമ്മൂല തുടങ്ങി പലര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.  

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്