
ടോവിനോ നായകനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത ചിത്രം മറഡോണ ഈ വെള്ളിയാഴ്ചയാണ് തിയറ്ററില്‍ എത്തിയത്. ഇപ്പോഴിതാ ടോവിനോ ഫേസ്ബുക്കിൽ പങ്കുവച്ച, മറഡോണയുടെ ഒരു പോസ്റ്ററാണ് ഏറെ ചർച്ചയ്ക്കു വഴിവെയ്ക്കുന്നത്. ടോവിനോയുടെ തലയും ഉടലും മാറ്റിയാണ് ഈ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേരിടുന്ന വേളയിലാണ് ഈ പോസ്റ്റര്‍ പോസ്റ്റ്.
സിനിമ പാരഡീസോ ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഒരാൾ ഇതു പങ്കുവെച്ചതോടെ സംഗതി വൈറലായി. "പടത്തെപ്പറ്റി പോസിറ്റീവ് റിവ്യു ആണ് കേട്ടത്. ഇപ്പോ ഈ പോസ്റ്റർ കണ്ടപ്പോ മനസിലായി വളരെ വ്യത്യസ്തമായ ചിത്രമാണ്...ഇന്ന് കാണണം.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഗ്രൂപ്പിൽ ഇട്ടത്.
ഈ ചിത്രം ശ്രദ്ധയിൽപ്പെട്ട ടോവിനോ തന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്ററിന്റെ ചിത്രം പങ്കുവച്ചു. "അതെ, മറഡോണ തലതെറിച്ചൊരു തലവനാ...(ഇനിയും ഉരുണ്ടാൽ ചെളി പുരളും.) പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ..' എന്ന് കുറിക്കുകയും ചെയ്തു.