
കൊച്ചി: കാറിന്റെ ജനല്‍ച്ചില്ലുകള്‍ മറച്ച് പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് സിനിമാ സംഘത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി. അഭിനേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും ചില്ലുകള്‍ മറയ്‌ക്കാന്‍ അനുവദം കിട്ടിയിരുന്നെന്നും സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു.
ദിവസങ്ങള്‍ക്കുമുമ്പാണ് മൂവാറ്റുപുഴയില്‍വെച്ച് അങ്കമാലി ഡയറീസ് സിനിമാ സംഘത്തെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്.കാറിന്റെ ഉള്‍വശം കാണാത്ത വിധം സ്റ്റിക്കറൊട്ടിച്ചിറങ്ങിയ അഭിനേതാക്കളെ പൊലീസ് താക്കീത് ചെയ്തു.എന്നാല്‍ നിയമലംഘനത്തിന് വാഹന ഉടയമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ റൂറല്‍ എസ് പി ഉത്തരവിട്ടിരുന്നു. മൂവാറ്റുപുഴയില്‍ വെച്ച് സിനിമാസംഘത്തിന്റെ വാഹനം പിടിച്ചെടുക്കാത്തതിന് മൂവാറ്റുപുഴ ഡിവൈഎസിപിയുടെ ഉന്നതോദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ