ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ മ യൗ' റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

Web Desk |  
Published : Apr 16, 2018, 03:40 PM ISTUpdated : Jun 08, 2018, 05:50 PM IST
ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ മ യൗ' റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

Synopsis

 'ഈ മ യൗ' റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത  ഈ മ യൗ വിന്‍റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.  മെയ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവാണ് റിലീസിംഗ് തീയതി പുറത്തുവിട്ടത്. 

ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ എത്തുന്നത്.  നായകന്‍,സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ച് സിനിമകളാണ് ലിജോ ഇതുവരെ ഒരുക്കിയത്.

ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി എഫ് മാത്യൂസാണ് തിരക്കഥ. വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. മനു ജഗദ് കലാ സംവിധാനം നിര്‍വഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകല്‍പ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് ആണ് എഡിറ്റര്‍

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എഐ മായമല്ല കൂട്ടുകരെ; വേ​ഗതയ്ക്കനുസരിച്ച് അടയുന്ന ഡോർ, തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മമ്മൂക്ക'
അനീഷിനെ വിളിച്ച് വരുത്തിയത് നടി ഐശ്വര്യ, സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം; നടിയടക്കം 11 പേർ അറസ്റ്റിൽ