പ്രേക്ഷകർക്കൊപ്പം 'കൂലി' കണ്ട് ലോകേഷ് കനകരാജ്

Published : Sep 01, 2025, 07:01 AM IST
Lokesh Kanagaraj

Synopsis

കാണികൾക്കൊപ്പം സിനിമ കാണുന്ന ലോകേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഈ വർഷം തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ 'കൂലി'. ലോകേഷ്- രജനി ആദ്യമായി ഒന്നിക്കുന്നത് കൊണ്ട്തന്നെ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ ചിത്രത്തെ നോക്കിക്കണ്ടത്. എന്നാൽ ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ ചെന്നൈയിലെ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കൂലി കാണാൻ എത്തിയിരിക്കുകയാണ് ലോകേഷ്.

കാണികൾക്കൊപ്പം സിനിമ കാണുന്ന ലോകേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായമറിയാനും എവിടെയൊക്കെയാണ് പ്രശ്നങ്ങൾ സംഭവിച്ചതെന്ന് മനസിലാക്കാനും ലോകേഷിന് ഈയവസരം  ഉപകാരപ്പെടട്ടെ എന്നാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാവുന്നത്. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിമർശനങ്ങളായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

 

 

സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍