അമ്മയിൽ നിന്ന് രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം: എം ബി രാജേഷ്

Web Desk |  
Published : Jun 29, 2018, 10:47 AM ISTUpdated : Oct 02, 2018, 06:47 AM IST
അമ്മയിൽ നിന്ന് രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം: എം ബി രാജേഷ്

Synopsis

അമ്മയിൽ നിന്ന് രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം: എം ബി രാജേഷ്

അമ്മയിൽ നിന്ന് രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് എം ബി രാജേഷിന്റെ പ്രതികരണം.


എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്


അമ്മ'യിൽ നിന്ന് രാജിവച്ച വനിതാ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യം. ആക്രമിക്കപ്പെട്ട സഹപ്രവർത്തകക്കൊപ്പമല്ല പ്രതിക്കൊപ്പമാണ് തങ്ങളെന്നാണ് 'അമ്മ' പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാവും മുമ്പ് ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണ്. ഇരക്കൊപ്പമാണെന്ന് ഇതുവരെ അഭിനയിച്ചു വന്ന 'അമ്മ' ആത്യന്തികമായി നിലയുറപ്പിക്കുന്നത് വേട്ടക്കാർക്കൊപ്പമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. വെള്ളിത്തിരയിൽ നീതിക്കു വേണ്ടി നിലകൊള്ളുന്ന വീര പരിവേഷക്കാരായ നായകർക്ക് സ്വന്തം പ്രവൃത്തി മണ്ഡലത്തിൽ സഹപ്രവർത്തകയോട് നീതി പുലർത്താനാവുന്നില്ലെന്നത് പരിഹാസ്യമാണ്. വനിതാ സിനിമാ പ്രവർത്തകരുടെ ധീരമായ രാജി ചരിത്ര പ്രാധാന്യമുള്ള പ്രതിഷേധമാണ്.

ഭാവന, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശൻ എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. ഇവര്‍ക്ക് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ
പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു