ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

Published : Sep 24, 2024, 01:24 PM ISTUpdated : Sep 24, 2024, 07:15 PM IST
ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

Synopsis

കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനാൽ വിട്ടയച്ചു. മുകേഷിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസ് രെജിസ്റ്റർ ചെയ്‌ത കേസിൽ ഇന്ന് രാവിലെയാണ് മുകേഷ് എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായത്.

കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലായിരുന്നു മൂന്നരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി നിർദേശ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. മുകേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം വിട്ടയച്ചു. ലൈംഗിക ശേഷി പരിശോധനഉൾപ്പെടെ നടത്തി. നേരത്തെ കോടതിയിൽ കൊടുത്ത തെളിവുകൾ അന്വേഷണസംഘത്തിനു മുന്നിലും നിരത്തി എന്നും അന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും മുകേഷിന്റെ അഭിഭാഷകൻ പറഞ്ഞു.

സിനിമയിൽ അവസരം നൽകാമെന്നും താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞു മരടിലെ വില്ലയിലേക്ക് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചെന്നുമുള്ള നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"ഞാൻ കടുത്ത വിജയ് ആരാധിക, ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്": സുധ കൊങ്കര
അന്ന് ദീപക് ചോദിച്ചു 'മോളെ, എന്ത് പറ്റി'; അയാൾ ലൈംഗികാതിക്രമിയല്ല: കുറിപ്പുമായി ഹരീഷ് കണാരൻ