
മലയാള ടെലിവിഷൻ രംഗത്ത് വേറിട്ട ചരിത്രം കുറിച്ച ബിഗ് ബോസ് ഷോയുടെ രണ്ടാം സീസണിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സാർത്ഥികളായി എത്തുന്നത് ആരൊക്കെയെന്നതിനെ ചൊല്ലിയാണ് ചർച്ചകൾ. മാധ്യമപ്രവർത്തക മാലാ പാർവതി, ശബരിമല വിവാദത്തിലൂടെ ശ്രദ്ധേയയായ രഹ്നാ ഫാത്തിമ, മത്സ്യവിൽപനയിലൂടെ ശ്രദ്ധ നേടിയ വിദ്യാർത്ഥി ഹനാൻ, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളായി പ്രചരിക്കപ്പെടുന്നത്. എന്നാൽ ബിഗ് ബോസിൽ താൻ പങ്കെടുക്കുമെന്ന വാർത്തകൾ തള്ളി മാലാ പാർവതി രംഗത്തു വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
ബിഗ് ബോസ് സീസൺ ഒന്നിലെന്ന പോലെ രണ്ടാം ഭാഗത്തിലും സൂപ്പർ താരം മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. എന്നാൽ രണ്ടാം ഭാഗം എന്നാണ് തുടങ്ങുന്നത് എന്ന കാര്യത്തിലും മത്സരാർത്ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിലും ഏഷ്യാനെറ്റ് ചാനലോ എൻഡമോൾ ഷൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2019-ന്റെ ആദ്യപകുതിയോടെ രണ്ടാം സീസൺ ഉണ്ടാവും എന്നാണ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രൻ മുൻപ് വ്യക്തമാക്കിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ