നമ്പി നാരായണനായി കിടിലൻ മേക്ക്ഓവറിൽ മാധവൻ; വൈറലാക്കി സോഷ്യൽ മീഡിയ

Published : Jan 23, 2019, 05:37 PM IST
നമ്പി നാരായണനായി കിടിലൻ മേക്ക്ഓവറിൽ മാധവൻ; വൈറലാക്കി സോഷ്യൽ മീഡിയ

Synopsis

 തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് മാധവനും നമ്പി നാരായണനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.   അത്ഭുതപ്പെടുത്തുന്ന സാമ്യമാണ് ഈ മേക്കോവറിൽ സംഭവിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

മുൻ ഐഎസ് ആർഒ ഉദ്യോ​ഗസ്ഥൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി; ദ് നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിൽ കിടിലൻ മേക്കോവറിൽ മാധവനെത്തുന്നു. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് മാധവനും നമ്പി നാരായണനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.   അത്ഭുതപ്പെടുത്തുന്ന സാമ്യമാണ് ഈ മേക്കോവറിൽ സംഭവിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

നമ്പി നാരായണന്റെ ഇരുപത്തിയേഴ് മുതൽ എഴുപത് വരെയുള്ള ജീവിതമാണ് ഈ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാൻ താൻ അക്ഷമയോടെയാണ് കാത്തിരിക്കുന്നതന്ന് മാധവൻ വെളിപ്പെടുത്തിയിരുന്നു. സംവിധാനത്തിൽ നിന്ന് ആനന്ദ് മഹാദേവൻ പിൻമാറിയതിനെ തുടർന്ന് മാധവൻ തനിച്ചാണ് ചിത്രം ഒരുക്കുന്നത്. സിമ്രാനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ...'; 'ധുരന്ദർ' വിജയത്തിൽ പ്രതികരണവുമായി സാറ അർജുൻ
ട്രെയ്‌ലറിൽ എഐ രംഗങ്ങൾ, പക്ഷേ വാട്ടർമാർക്ക് നീക്കം ചെയ്യാൻ മറന്നു..; ജന നായകനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം