
പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. ഇപ്പോഴിതാ 116 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാക്കപ്പ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ അവന്യൂ സെന്ററിൽ വെച്ച് ഒരു കിടിലൻ പാക്കപ്പ് പാർട്ടിയോട് കൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പര്യവസാനിപ്പിച്ചത്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ മാത്രം പങ്കെടുത്ത പാർട്ടിയിൽ വെച്ച് തന്നെ മധുരരാജയുടെ ഓഡിയോ ലോഞ്ചും നിർവഹിച്ചിരുന്നു. ഉദയ്കൃഷ്‌ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകൾ തേടിയുള്ള സംവിധായകൻ വൈശാഖിന്റെ യാത്രകൾക്ക് അവസാനം കുറിച്ചത് കൊച്ചി എടവനക്കാടിലെ തുരുത്തുകളിലാണ്. നിരവധി സെറ്റുകളാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോംഗും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ക്ളൈമാക്സ് സീനുമെല്ലാം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്‌തത്.
ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇനി ബാക്കിയുള്ളത്. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, ൃ പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ